Breaking News

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ട​നെ​ന്ന് ഐ​എം​എ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ട​നെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണ​മെ​ന്നും ഐ​എം​എ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ള​ട​ക്കം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത മൂ​ന്ന് മാ​സം നി​ർ​ണാ​യ​ക​മെ​ന്നും ഐ​എം​എ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​ർ​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഐ​എം​എ അ​ധ്യ​ക്ഷ​ൻ ഡോ. ​ജെ.​എ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​രം, തീ​ർ​ഥാ​ട​ന യാ​ത്ര, ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ കു​റ​ച്ചു മാ​സ​ങ്ങ​ൾ കൂ​ടി കാ​ത്തി​രി​ക്കാം. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​തെ ആ​ളു​ക​ൾ തീ​ർ​ഥാ​ന​ത്തി​നും ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റും പ​ങ്കെ​ടു​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്നും ജ​യ​ലാ​ൽ പ​റ​ഞ്ഞു.

യാ​തൊ​രു കാ​ര​ണ​വ​ശാ​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്ത​രു​തെ​ന്നും ഐ​എം​എ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top