Breaking News

ഇന്ധനവില ഇന്നും കൂട്ടി; യുഡിഎഫ് സമരം ഇന്ന്

കൊച്ചി : ഇന്ധന വില ഇന്നും കൂട്ടി . പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 89 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 96 രൂപ 47 പൈസയായി വര്‍ധിച്ചു.

“അതിനിടെ, ഇന്ധന വില വര്‍ധനയ്ക്കെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യാഗ്രഹ സമരം ഇന്ന്. രാവിലെ 10 മുതല്‍ 11 വരെയാണ് നേതാക്കളും പ്രവര്‍ത്തകരും വീട്ടിലിരുന്ന് സമരത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാണ് വീടുകള്‍ കേന്ദ്രീകരിച്ച് സമരം ക്രമീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറവൂരിലെ വസതിയിലും രമേശ് ചെന്നിത്തല തിരുവനന്തപുരം ജഗതിയിലെ വീട്ടിലും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലുമിരുന്ന് സമരത്തിന്റെ ഭാഗമാകും  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top