Breaking News

ഇന്ധനവില ബുധനാഴ്ചയും കൂടും,പെട്രോൾ 112 കടക്കും

കൊച്ചി:രാജ്യത്ത്‌ ഇന്ധനവില നാളെയും കൂടും. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിക്കും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്112 രൂപ കടക്കും. ഡീസല്‍ ലിറ്ററിന് 99 രൂപ കടക്കും.

ഒരാഴ്ച കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് വര്‍ധിച്ചത് 6 രൂപ 10 പൈസയാണ്. ഡീസലിന് അഞ്ച് രൂപ 86 പൈസയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ വില ബുധനാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിച്ചാലും അസംസ്‌കൃത എണ്ണവില താഴാന്‍ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയില്‍ വിലവര്‍ധന തുടര്‍ന്നേക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top