Breaking News

ഫിലിപ്പീന്‍സില്‍ 92 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണു,17 പേർ മരിച്ചതായി റിപ്പോർട്ട്

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 92 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധമന്ത്രി ഡെല്‍ഫിന്‍ ലോറന്‍സാന പറഞ്ഞു.

 

ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയില്‍ പറ്റികുല്‍ ഇന്‍ സുലു പ്രവിശ്യയിലാണ് അപകടം നടന്നത്. ഈ മേഖലയില്‍ അബൂസയ്യാഫ് തീവ്രവാദികളുമായി ഏറെ നാളായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top