Kollam

കുട്ടികള്‍ക്കായി കോവളം ജനമൈത്രി പോലീസ് നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി

കൊല്ലം:ലോക്ഡൗൺ കാലത്ത്  വീടുകളിൽ  ആയിപ്പോയ  കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്കരിച്ച ചിരി പദ്ധതിയുടെ ഭാഗമായി കോവളം ജനമൈത്രി പോലീസ് ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കോവിഡ് കാലത്തെ കുട്ടികൾ നോക്കികാണുന്നത് എങ്ങനെ’ എന്നതായിരുന്നു ചിത്രരചനയുടെ വിഷയം.  മൂന്നു വിഭാഗങ്ങളായാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്നവര്‍, ആറു മുതൽ ഒമ്പതു വരെ പഠിക്കുന്നവര്‍, 10 മുതൽ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഓൺലൈനിലൂടെ തങ്ങളുടെ കലാസൃഷ്ടികൾ വരച്ച് നൽകി.6 മുതല്‍ 9 വരെ  ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ള അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനം നേടി.ഒന്നാം സ്ഥാനം  നേടിയ  അനന്യയ്ക്ക് കൊല്ലം  സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം എസ് ഐ  ജോൺ എ ട്രോഫി വീട്ടിലെത്തി സമ്മാനിച്ചു. എ എസ് ഐ മാരായ  രാജഭദ്രൻ, അജയകുമാർ, അജയൻ എന്നിവരും പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ സമ്മാനം നേടിയ കുട്ടികൾക്ക് അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനുകളിൽ നിന്നും നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top