പാരീസ്: നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ. ഫൈനലിൽ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നേടിയത്.ഇതോടെ ജോക്കോവിച്ചിന് 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളായി. ഒരെണ്ണം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമെത്താം.
നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ
By
June 13, 2021 11:25 pm