Breaking News

ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തു,മത്സരം പുനരാരംഭിക്കാൻ തീരുമാനം

കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തതായി റിപ്പോർട്ട്.

ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും നല്ല വാർത്തയാണ് പുറത്തുവരുന്നത്. എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.

ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യർഥനയെ തുടർന്ന് മത്സരം പുനരാരംഭിക്കാൻ തീരുമാനമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top