Breaking News

യൂറോ കപ്പിൽ നിന്ന് ഹോളണ്ടും പോർച്ചുഗലും പുറത്ത്

സെവിയ്യ: യൂറോ കപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ പോർച്ചുഗൽ പുറത്ത്. ആരാധകരെ നിരാശരാക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും മടങ്ങുന്നത്. പോർച്ചുഗലിനെ 1-0നു തോൽപിച്ച് ബൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. 42-ാം മിനിറ്റിൽ തോർഗൻ ഹസാർഡാണ് വിജയഗോൾ നേടിയത്. രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിൽ ഒറ്റയ്ക്ക് ഒന്നാമതെത്തുന്നതു കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് താരത്തിന്റെ മടക്കം. 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ. 

യൂറോ കപ്പ്  ഈ തവണ കൊണ്ടുപോകണമെന്ന  ലക്ഷ്യം വെച്ച് കുതിച്ച ഹോളണ്ടിന് ചെക്ക് വെച്ച് ചെക്ക് റിപ്പബ്ലിക്. എതിരില്ലാത്ത രണ്ടു ഗോളിനാണ് നെതർലാൻഡ്സ് തോറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top