പുനലൂർ:കേബിൾ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു. കമുകുംചേരി സ്വദേശി ബിനു എസ്. പിള്ളയാണ് അപകടത്തിൽ മരിച്ചത്. അറ്റകുറ്റപ്പണിക്കായി ഏണി ഉപയോഗിച്ച് പോസ്റ്റിൽ കയറവേ കാല് വഴുതി റോഡിലേക്കു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയുടെ പിറകുവശത്തു ക്ഷതം ഏൽക്കുകയും ആശുപത്രിയിലെത്തിക്കും വഴി മരണപ്പെടുകയായിരുന്നു.മൃതശരീരം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരളവിഷൻ നെറ്റ് വർക്കിലുള്ള കാവൽപ്പുര ഫ്രണ്ട്സ് കേബിൾ നെറ്റ്വർക്ക് ജീവനക്കാരൻ ആണ്.
കേബിൾ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്ന് വീണ് മരിച്ചു
By
May 27, 2021 6:28 pm