തൃശൂര്‍ : കൊടകരക്കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ കാറില്‍ മൂന്നരക്കോടി രൂപയാണുണ്ടായിരുന്നത് എന്ന വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീങ്ങുന്നു. മൂന്ന് ആര്.എസ്.എസ് ബി ജെ പി നേതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര് ഹരി, ട്രഷറര്‍ സുജയ് സേനന് ആര് എസ് എസ് നേതാവ് കാശിനാഥന് എന്നിവരെയാണ് ചോദ്യം ചെയ്യുക..
കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കും ആര്.എസ്.എസ് പ്രവര്ത്തകന് ധര്‍മ്മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.