Alappuzha

ലോക്ക് ഡൗണിൽ വാഹനം ബ്രേക്ക്‌ ഡൗൺ ആയി വഴിയിൽ പെട്ടുപോയ മാധ്യമ പ്രവർത്തകന് കനത്ത മഴയെ അവഗണിച്ചും സഹായവുമായി എത്തിയത് മാന്നാർ എമർജൻസി റെസ്‌ക്യു ടീം

മാന്നാർ: മാവേലിക്കര മാങ്കംകുഴിയിൽ നിന്ന് ശസ്ത്രക്രിയയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ദീപിക ദിനപത്രം കായംകുളം ലേഖകൻ നൗഷാദ് മാങ്കംകുഴിയുടെ വാഹനമാണ് മാന്നാർ കോയിക്കൽ ജംഗ്‌ഷന്‌ വടക്ക് ഊട്ടുപറമ്പ് ജംഗ്‌ഷനിൽ വെച്ച് ടയർ പഞ്ചറായി റോഡിൽ പെട്ടത്. മാവേലിക്കര ഭാഗത്ത്‌ നിന്ന് വന്ന വാഹനം ഒരു ടയറിൽ കാറ്റില്ലാതെ ഓടി വരുന്നത് കണ്ട മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി അൻഷാദ് മാന്നാർ ആണ് വാഹനം കൈ കാണിച്ചു നിർത്തിയത്.അപ്പോളാണ് വാഹനം ഓടിച്ചിരുന്ന നൗഷാദ് വിവരം അറിയുന്നത് എന്നാൽ വളരെ അത്യാവശ്യമായി ആശുപത്രിയിൽ എത്തേണ്ട നൗഷാദിനെ ലോക്ക് ഡൗണിൽ മറ്റ് വാഹനം കിട്ടാത്ത കാരണം കേരള വിഷൻ ഡിജിറ്റൽ കേബിൾ ബ്രോഡ് ബാൻഡ് ഫ്രാൻചൈസി ആയ മാന്നാർ ജനത കേബിൾ വിഷന്റെ വാഹനത്തിൽ പരുമല ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെർട്ടിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇങ്ങനെ ഒരു വാഹനം തകരാർ ആയി റോഡിൽ കിടക്കുന്നു എന്ന മെസേജ് ചെയ്യുകയും ചെയ്തു. മെസേജ് കണ്ട മെർട്ട് പ്രവർത്തകർ ഉടൻ സ്ഥലത്ത് എത്തി.കനത്ത മഴയെ അവഗണിച്ചു കൊണ്ടും മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി അൻഷാദ് മാന്നാർ, മുൻ പ്രസിഡന്റ് രാജീവ്‌ രാധാകൃഷ്ണൻ, അൻസാർ, ഫിറോസ്, ലാബി ജോർജ് എന്നിവർ ചേർന്ന് പഞ്ചറായ ടയർ മാറ്റി പുതിയ ടയർ ഇട്ടു നൽകി.കേരള സിവിൽ ഡിഫൻസ് വളണ്ടിയർ ലിനോയും മെർട്ട് പ്രവത്തകർക്ക് സഹായത്തിന് ഉണ്ടായിരുന്നു ലോക്ക് ഡൗൺ കാലത്ത് സഹായിക്കാൻ മനസു കാണിച്ച മാന്നാർ എമർജൻസി റെസ്‌ക്യു ടീമിനോട് നന്ദി പറഞ്ഞു നൗഷാദ് മടങ്ങി പോയി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top