Alappuzha

മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിപ്ലവമണ്ണിലെത്തി,രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങിയത് പുന്നപ്ര വയലാറിലെ സമരഭൂമിയിൽ നിന്ന്. മുഖ്യമന്ത്രിയും സിപിഎം, സിപിഐ മന്ത്രിമാരും എൽഡിഎഫ് കൺവീനർ ഉൾപ്പെടെ പ്രമുഖ നേതാക്കളും വിപ്ലവ മണ്ണിലെത്തി രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി.

പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് എന്തത്ഭുതമാണ് ഇവര്‍ കാണിക്കാന്‍ പോകുന്നതെന്ന വലിയ കൗതുകത്തോടെ, പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ജനവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top