Breaking News

എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കി പണം തട്ടുക ഇപ്പോൾ പതിവായിരിക്കുകയാണ്.എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട്. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. കൊച്ചി സ്വദേശിക്കാണ് ആദ്യം വിജയ് സാഖറെയുടെ ഫേസ്ബുക് അക്കൗണ്ടിൽ നിന്നും സന്ദേശം ലഭിച്ചത്.
എഡിജിപിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈൽ ചിത്രം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top