Kerala

അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം;എഡിജിപി അന്വേഷണത്തിന് ഉത്തരവ്

ശബരിമലയിലെ അരവണയില്‍ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് അന്വേഷിക്കും. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

തിരുവന്തപുരം വട്ടപ്പാറ സ്വദേശിയായ ശശി വാങ്ങിയ അരവണയിലാണ് പല്ലിയെ കണ്ടുവെന്ന ആരോപണം. ഒരു ബോക്‌സ് അരവണയാണ് ശശി വാങ്ങിയത്. ഇതില്‍ നിന്നൊരെണ്ണം പൊട്ടിച്ച് കുട്ടികള്‍ക്കും മറ്റും നല്‍കുന്നതിനിടെയാണ് അരവണയില്‍ പല്ലിയുണ്ടെന്ന് കണ്ടത്. പല്ലിയുടെ അറ്റു പോയ വാലും ഇതില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top