തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദം രൂപപ്പെടും. ശനിയാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും. ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനമൊട്ടാകെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണസേന അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.