Ernakulam

കിഴക്കമ്പലത്ത് തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതനായ യുവാവ് മരിച്ചു

കൊച്ചി: കിഴക്കമ്പലത്ത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു.  മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്.

ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്‍: രണ്ടരവയസ്സുള്ള സായൂജ്.

യഥാസമയം ചികിത്സ ലഭിക്കാത്തതിനാലാണ് യുവാവ് മരിച്ചതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top