Breaking News

എന്‍ എച്ച് അൻവറിൻ്റെ ഓർമ്മയ്ക്ക് അഞ്ച് വയസ്സ്,കേബിൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.ഒ.എ സംഭാവന നൽകി

കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മ്മയ്ക്ക് അഞ്ച് വയസ്. ഓര്‍മ്മദിനമായ മെയ് ഏഴിന് വെള്ളിയാഴ്ച്ച കേരളത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കേബിള്‍ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കേബിള്‍ ടിവി നെറ്റ് വര്‍ക്കുകളിലും, കേരള വിഷന്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി. ഓര്‍മ ദിനത്തോടനുബന്ധിച്ച് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും സി സി എന്‍ കാസര്‍കോടും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായാണ് തുക നല്‍കിയത്.

എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മദിനദിനത്തില്‍ മാധ്യമ പുരസ്‌ക്കാര വിതരണവും, മീഡിയ സെമിനാറും, അനുസ്മരണ പരിപാടിയുമാണ് സംഘടിപ്പിച്ച് വരാറുള്ളത്. എന്നാല്‍ കൊവിഡ് പശ്ചാതലത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ പരിപാടികള്‍ മാറ്റിവെച്ച് ഇതിനായുള്ള തുകയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയത്. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് നേരിട്ടാണ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുക കൈമാറിയത്. കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍, സെക്രട്ടറി എം ആര്‍ അജയന്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, സതീഷ് കെ പാക്കം, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, എം ഡി ടി വി മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top