Breaking News

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം,പേഴ്സനല്‍ സ്റ്റാഫിന് പരിക്ക്/Video

കൊല്‍ക്കത്ത: ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. മിഡ്നാപൂരില്‍ വച്ചായിരുന്നു കാര്‍ തകര്‍ത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.

അക്രമത്തില്‍ അദ്ദേഹത്തിന്റെ പേഴ്സനല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്. കാറിന്റെ പിറകിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി.മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top