Breaking News

നടി ശ്രീപദ കോവിഡ്​ ബാധിച്ച്​ മരിച്ചു

മുംബൈ: ബോളിവുഡ്, ഭോജ്​പുരി മുതിർന്ന​ നടി ശ്രീപദ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

നടിയുടെ മരണം സിനി ആൻഡ്​ ടി.വി ആർട്ടിസ്റ്റ്​സ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി അമിത്​ ബെൽ സ്​ഥിരീകരിച്ചു.

ദക്ഷിണ -ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീപദ. 1978ൽ പുരാണ പുരുഷ്​ എന്ന ചിത്രത്തിലൂടെയാണ്​ സിനിമയിലെത്തിയത്​.

പിന്നീട്​ ഷോലെ ഓർ തൂഫാൻ, ആഗ്​ ഔർ ചിങ്കാരി, മേരി ലാൽകർ തുടങ്ങിയവയാണ്​ ശ്രദ്ധേയ ചിത്രങ്ങൾ.

 

ഗോവിന്ദ, ധർമേന്ദ്ര, വിനോദ്​ ഖന്ന, ഗുൽഷാൻ ഗോവർ തുടങ്ങിയ നടൻമാർക്കൊപ്പം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്​തിരുന്നു. രവി കിഷന്‍റെ ഹിറ്റ്​ ബോജ്​പുരി ചിത്രമാണ്​ ഹം തോ ഹോ ഗയി നി തോഹർ എന്ന ചിത്രത്തിന്‍റെ ഭാഗമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top