തിരുവനന്തപുരം:സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിട്ട് പുറത്തിറക്കും. പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രയിന്‍ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആയിരിക്കും തീരുമാനമെന്ന് ദക്ഷിണ റയില്‍വേ നിലപാട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തി സമയം പരിമിതപ്പെടുത്തും. ലോക്ഡൗണിന്റെ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്.