Breaking News

നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു,കെബി ഗണേഷ് കുമാറിന് ജയം

ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ് വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം ആയിരുന്നു.

പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍ വിജയിച്ചു. ജനങ്ങള്‍ കൈവിട്ടില്ലെന്ന് ഇടുക്കിയിവല്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍. മന്ത്രിസ്ഥാനമൊക്കെ പിന്നീടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ഇരിഞ്ഞാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ 6336 വോട്ടിന് വിജയിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.

 

എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് വിവിധ മണ്ഡലങ്ങളില്‍.നിലവില്‍ 93 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top