Kerala

ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ര്‍: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് തൂ​ങ്ങി മരിച്ചു. പേ​രി​ശേ​രി ഗ്രേ​സ് കോ​ട്ടേ​ജി​ല്‍ ജോ​മോ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. വെ​ട്ടേ​റ്റ ഭാ​ര്യ ജോ​മോ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍ മ​ദ്യ​പി​ച്ച്‌ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തി​നും പു​റ​ത്തും കൈ​യ്ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഭാ​ര്യ നി​ല​വി​ളി​ച്ച്‌ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് അ​യ​ല്‍​പ​ക്ക​ത്തെ വീ​ട്ടി​ല്‍ ഓ​ടി​ക്ക​യ​റി.

ര​ക്ത​ത്തി​ല്‍ കു​ളി​ച്ച ഭാ​ര്യ പ്രാ​ണ​നു വേ​ണ്ടി യാ​ചി​ച്ചു നി​ല​വി​ളി​ച്ച​തോ​ടെ അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

പി​ന്നാ​ലെ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് എ​ത്തി ജോ​മോ​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ അ​വി​ടെ നി​ന്നും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​ന്നീ​ട് മാ​റ്റി. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭ​ര്‍​ത്താ​വി​നെ വീ​ടി​നു​ള്ളി​ല്‍ ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹം മാ​ല​ക്ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നീ​ട് മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top