Latest News

ഭാര്യയുടെ സ്വകാര്യഭാഗം സൂചി കൊണ്ട് തുന്നിക്കൂട്ടി,ഭർത്താവ് ഒളിവിൽ

 

മധ്യപ്രദേശ്: ഭാര്യയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭര്‍ത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഭാര്യയുടെ ‘സ്വഭാവശുദ്ധി’യില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭര്‍ത്താവിന്റെ ന്യായീകരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ സംശയം. ഇതു സംബന്ധിച്ച്‌ ഇയാള്‍ നിരന്തരം ഭാര്യയെ മര്‍ദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭര്‍ത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദിച്ച്‌ അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

അറ്റം മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച്‌ സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top