Breaking News

ക്യാപ്റ്റൻ സഞ്ജുവിന് സെഞ്ചുറി, അവസാന പന്തിൽ തോൽവി വഴങ്ങി രാജസ്ഥാൻ

ആവേശകരമായ ഐപിഎൽ മത്സരത്തിൽ അവസാന പന്തിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 4 റൺസിൻ്റെ തോൽവി. ക്യാപ്റ്റൻ സഞ്ജുവിൻ്റെ സെഞ്ച്വറി പാഴായി. അഞ്ചാം പന്ത് നേരിട്ട സഞ്ജു മോറിസ് ഓടി എത്തിയിട്ടും ഓടാതെ അവസാന പന്ത് നേരിടാൻ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചപോലെ അവസാന പന്ത് ഉയർത്തി അടിച്ചെങ്കിലും ദീപക്ക് ഹൂടയുടെ കയ്യിൽ ഒതുങ്ങുകയായിരുന്നു. സഞ്ജു 63 പന്തിൽ 119 റൺസ് നേടി.പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 217 റൺസ്. അവസാന പന്തിൽ വിജയത്തിലേക്ക് അഞ്ച് റൺസ് വേണ്ടിയിരുന്നെങ്കിലും 63 പന്തിൽ 119 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതാണ് നിർണായകമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top