ഹരിപ്പാട്:സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഐതിഹാസിക ജയം നേടും.യുഡിഎഫിൻ്റെയും പ്രതിപക്ഷത്തിൻ്റെയും സ്വീകാര്യത വാനോളമുയർന്നു.ദുരന്തങ്ങൾ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ല. പ്രളയം തന്നെ മനുഷ്യനിർമ്മിതം. ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നു.ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു.സർക്കാരിന് അയ്യപ്പ കോപം ഉണ്ടാകും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിശ്വാസികളെ എൽഡിഎഫ് സർക്കാർ മുറിവേൽപ്പിച്ചു.വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. കുടുംബാംഗങ്ങൾക്കൊപ്പം എത്തിയാണ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫ് ഐതിഹാസിക ജയം നേടും,ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
By
April 6, 2021 8:50 am