ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തുടര്‍പരിശോധനകള്‍ക്കായാണ് എയിംസിലേക്ക് മാറ്റുന്നത്.
വെള്ളിയാഴ്ചയാണ് കോവിന്ദിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ മകനുമായി സംസാരിച്ചു.