Breaking News

എസ് എസ് ലാലിനും ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്

തിരുവനന്തപുരം:കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിനും ഇരട്ടവോട്ട്. വട്ടിയൂർക്കാവിലെ 170-ാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടും ഉള്ളത്.

കണ്ണമ്മൂല സെക്ഷനിലെ 646 ക്രമനമ്പറിലാണ് ആദ്യവോട്ട്. കൂട്ടിച്ചേർത്ത പട്ടികയിൽ ക്രമ നമ്പർ 1243 ആയിട്ടാണ് രണ്ടാം വോട്ട്.

എന്നാൽ സംഭവം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് എസ്.എസ്. ലാലിന്റെ വിശദീകരണം.

നേരത്തെ എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യയ്ക്കും ഇരട്ട് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് വോട്ട്.

കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ.

ഇതോടെ സംസ്ഥാനത്ത് നിരവധി പേർക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിരോധത്തിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top