മലപ്പുറം : മലപ്പുറം പൊന്നാനി പാലപ്പെട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്. റോഡരികിലൂടെ നടന്നുപോകുകയായിരുന്നവരെ മുന്നില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ഇവര്‍ ദൂരേക്ക് തെറിച്ചു വീണു.
കാപ്പിരിക്കാട് സ്വദേശി തോട്ടുങ്ങല്‍ അഷ്റഫ് (അച്ചുക്ക) എന്നയാളുടെ ഭാര്യ റാബിയ, മകള്‍ അഷിദ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ പാലപ്പെട്ടി സി കെ ഓഡിറ്റോറിയത്തിനു സമീപത്തു വച്ചാണ് എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ടു കാല്‍നടയാത്രക്കാരെ ഇടിച്ചത്.