Breaking News

ബിജെപി ജനാധിപത്യത്തെ വില്‍പ്പനച്ചരക്കാക്കി, കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായി മാറിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ബിജെപിക്കും കോൺഗ്രസിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി മാറ്റിയെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ലെന്നും അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്-ബിജെപി-യുഡിഎഫ് തമ്മില്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകും.

ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കള്‍ അത് വൈകീട്ട് ആരോപിക്കും. ഇത് നാട് തന്നെ ശ്രദ്ധിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top