Breaking News

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ലതിക,വൈകിട്ടോടെ നിർണായക പ്രഖ്യാപനം

കോട്ടയം: ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. ഏറ്റുമാനൂരിലെ യോഗത്തിന് ശേഷം വൈകിട്ട് തീരുമാനമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ മുൻപും സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ടെന്ന് ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ലതിക സുഭാഷ് രാജിവയ്ക്കും. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണെന്നും, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നതുകൊണ്ട് കാര്യമില്ലെന്നും ലതിക പറഞ്ഞു. താന്‍ വിളിച്ചിട്ട് കെപിസിസി അദ്ധ്യക്ഷന്‍ ഫോണ്‍ എടുത്തില്ലെന്നും അവര്‍ ആരോപിച്ചു.

 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സീ​റ്റ് ​നി​ഷേ​ധ​ത്തി​ലും,​ വനിതാ ​പ്രാ​തി​നി​ദ്ധ്യ​ക്കു​റ​വി​ലും​ ​പ്ര​തി​ഷേ​ധി​ച്ച്‌ ​ല​തി​ക​ ​സു​ഭാ​ഷ് ​ഇന്നലെ മ​ഹി​ളാ​ ​കോ​ണ്‍​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ പദവി രാജിവച്ചിരുന്നു.

കൂടാതെ ​ഇ​ന്ദി​രാ​ഭ​വ​ന് ​മു​ന്നി​ല്‍​ ​ത​ല​ ​മു​ണ്ഡ​നം​ ​ചെ​യ്തും ​അവര്‍​ ​ ​പ്രതിഷേധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top