Breaking News

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്:കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു.

കഥകളിക്ക് പുറമേ കേരളനടനം, നൃത്തം എന്നിവയിലും അസാമാന്യ പാടവം പ്രകടിപ്പിച്ചു. 1977ല്‍ ഇദ്ദേഹം മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1916 ലെ മിഥുന മാസത്തിലെ കാര്‍ത്തിക നാളില്‍ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചേലിയ ഗ്രാമത്തിലായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കുട്ടിക്കാലം മുതല്‍ കലാദേവതയുടെ ഉപാസകനായി മാറി. 15-ാം വയസില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യത്വത്തില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കലാപഠനം തുടങ്ങി.

ആദ്യം നൃത്ത പഠനത്തില്‍ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. കലാമണ്ഡലത്തിലൂടെ അല്ലാതെ പണ്ടേ കഥകളിയുടെ അമരക്കാരനായി മാറി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. ശിഷ്യ പരമ്പരകളിലൂടെ പേര് ഗുരു എന്നായി അറിയപ്പെട്ടു. പിന്നീട് ഗുരു ചേമഞ്ചേരി എന്നും. ഗുരുവിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും ഒടുവില്‍ പത്മശ്രീയും നല്‍കി രാജ്യം ഗുരുവിനെ ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top