Breaking News

വിജയ് ഹസാരെ ട്രോഫിയില്‍ ക്വാർട്ടറിൽ കേരളത്തിന് തോൽവി, കര്‍ണാടക സെമിയില്‍

ന്യൂഡല്‍ഹി:  വിജയ്​ ഹസാരെ ട്രോഫി പ്രാഥമിക ഘട്ടം കടന്ന കേരളം നോക്കൗട്ട്​ റൗണ്ടിലെ ആദ്യ മത്സരത്തില്‍ തന്നെ വീണു. എതിരാളികളായ കര്‍ണാടകക്കായി സെഞ്ച്വറി കരുത്തില്‍ രവികുമാര്‍ സമര്‍ഥും (192) മലയാളി താരം ദേവ്​ദത്തു (101)മുള്‍പെട്ട സംഘം മുന്നോട്ടുവെച്ച 338 റണ്‍സ്​ എന്ന വിജയ ലക്ഷ്യം പാതിവഴിയില്‍ നിര്‍ത്തി 258 റണ്‍സിന്​ എല്ലാവരും പുറത്താകുകയായിരുന്നു. 80 റണ്‍സിനായിരുന്നു കര്‍ണാടകയുടെ വിജയം.

92 റണ്‍സെടുത്ത​ വത്സല്‍ ഗോവിന്ദും 52 റണ്‍സുമായി മുഹമ്മദ്​ അസ്​ഹറുദ്ദീനും മാത്രമാണ്​ കേരളത്തിനായി ചെറുത്തുനിന്നത്​. 27 റണ്‍സെടുത്ത സച്ചിന്‍ ബേബിയും വാലറ്റത്തെ കൂട്ടുപിടിച്ച്‌​ 24 റണ്‍സുമായി ജലജ്​ സക്​സേനയും ചെറുതായെങ്കിലും കൂട്ടുനല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top