Breaking News

അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻറി 20-യുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ദിഖും ചിറ്റിലപ്പള്ളിയും ട്വൻറി 20 യിൽ

കൊച്ചി: ട്വൻറി  20 നിയമസഭാ തെരഞ്ഞെടുപ്പിലും അങ്കത്തിന് ഇറങ്ങുന്നു നു. എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചു.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ട്വന്‍്റി 20 ഉപദേശക സമിതി രൂപീകരിച്ചു. ട്വന്‍്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ഏഴംഗ ഉപദേശക സമിതിയില്‍ അംഗങ്ങളാവും.

എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ട്വന്‍്റി 20 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചു. ട്വന്‍്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടില്‍ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. സംവരണമണ്ഡലമായ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസിന്‍്റെ വി.പി.സജീന്ദ്രനാണ് നിലവിലെ എംഎല്‍എ. കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്‍്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്ബാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയില്‍ മാധ്യമപ്രവര്‍ത്തകനായ സി.എന്‍. പ്രകാശ് സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് നിലവില്‍ ട്വന്‍്റി 20-യില്‍ ഉള്ളത്. കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇവര്‍ അംഗത്വ ക്യാംപെയ്ന്‍ നടത്തിയിരുന്നു. ഒന്നേകാല്‍ ലക്ഷം പേര്‍ അംഗത്വ ക്യാംപെയ്ന്‍്റെ ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ സംഘടനയില്‍ ചേര്‍ന്നുവെന്നാണ് ട്വന്‍്റി 20 ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ആളുകള്‍ അംഗത്വം നേടിയ മണ്ഡലങ്ങളിലാണ് നിലവില്‍ സംഘടന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എറണാകുളത്തെ രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ കൂടി ട്വന്‍്റി 20 മത്സരിക്കാന്‍ സാധ്യതയുണ്ട്.

1 Comment

1 Comment

  1. നിഷാദ് ശോഭനൻ

    March 8, 2021 at 7:33 pm

    അഭിനന്ദനങ്ങൾ…20&20 സ്ഥാനാർഥി കൾ വിജയിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top