കൊച്ചി: ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ എല്‍ ഡി എഫ്- യു ഡി എഫ് പ്രതിഷേധം. ആസൂത്രണ സമിതിയില്‍ പഞ്ചായത്തിന് പുറത്തുനിന്നുളളവരെ ഉള്‍പ്പെടുത്തിയതിലാണ് പ്രതിഷേധം. ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ട്വന്റി -ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു.
കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം ജേക്കബ് യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. യോഗത്തില്‍ സാബു എം ജേക്കബ് എത്തിയാല്‍ തടയുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.