Breaking News

പുല്ലരിയാൻ പോയ വീട്ടമ്മ തോട്ടിൽ മരിച്ചനിലയിൽ, സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ

കോതമംഗലം: പുല്ലരിയാൻ പോയ വീട്ടമ്മയെ ചെറു തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്. പശുവിനു പുല്ലരിയാനായി ഉച്ചയ്ക്കു പാടത്തേക്കു പോയ ആമിന ഏറെനേരം കഴിഞ്ഞും തിരികെയെത്തിയില്ല. തുടർ‌ന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ നീരൊഴുക്കു കുറഞ്ഞ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞതോടെ കൊലപാതകമാണെന്നു സംശയമുയർന്നു. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: സീനത്ത്, സുനീർ. മരുമക്കൾ: ബാവ, ഷംല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top