ന്യൂഡൽഹി:യാത്രക്കാർക്ക് റെയിൽവെയുടെ അപ്രതീക്ഷിതമായ ഇരുട്ടടി. പത്തു രൂപക്ക് ലഭിച്ചിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കി.
ഇതിനു പറയുന്ന കാരണമാണ് വിചിത്രം. പ്ലാറ്റ് ഫോമുകളില്‍ ആളു കൂടുന്നത് ഒഴിവാക്കാനാണത്രേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതത്രേ.
ഏറ്റവും പുതിയ അറിയിപ്പിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതായി റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍വേയിലെ സാധാരണ നിരക്കുകളിലും റെയില്‍വേ വര്‍ദ്ധനവ് വരുത്തി. ഏറ്റവും ചെറിയ ദൂരത്തേക്കുള്ളു സാധാരണ ടിക്കറ്റ് 10 രൂപ ആയിരുന്നു.