Breaking News

കാറിനുള്ളില്‍ അലങ്കാരവസ്തുക്കൾ തൂക്കരുത്, നടപടിയെടുക്കാൻ നിർദേശം

തിരുവനന്തപുരം:കാറിനുള്ളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിൽ തൂക്കുന്ന അലങ്കാരവസ്തുക്കളും നിയമവിരുദ്ധം. ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ കാറിനുള്ളില്‍ തൂക്കുന്ന അലങ്കാരവസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ല.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലുള്ള റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.

പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെവെക്കുന്നതും കുറ്റകരമാണ്. കുഷനുകള്‍ ഉപയോഗിച്ച്‌ കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.

കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗസറ്റിലാണ് പുതിയ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ഈ നിയമം ബാധകമാകും.

പഴയ വാഹനങ്ങളിൽ ഡുവൽ എയർബാഗ് ഘടിപ്പിക്കാൻ ഓഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ മാത്രമാണ് എയർബാഗ് നിർബന്ധമായിരുന്നത്.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കാർ വില വീണ്ടും ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ കാറിന്ഡറെ വില 5000 മുതൽ 7000 രൂപ വരെ വർധിക്കും.

അതേസമയം കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന ബുള്‍ ബാറുകള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

അടുത്തിടെ നിരോധിച്ചിട്ടും ബുള്‍ ബാറുകള്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന സ്ഥിതിയാണ്. ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകട വളരെയേറെയാണ്. കാര്‍ബണ്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് എന്ന കോംബൗണ്ട് ഉപയോഗിച്ചാണ് എല്ലാ വാഹനങ്ങളുടെയും മുന്‍ഭാഗവും പിന്‍ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്.


കാറുകളുടെ എന്‍ജിന്‍ റൂം വരുന്ന ഭാഗം ക്രംബിള്‍ സോണ്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനത്തിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനില്‍ എത്താതെ ആ മേഖലയില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍, മുന്നില്‍ ക്രാഷ് ഗാര്‍ഡ്, ബുള്‍ ബാര്‍ തുടങ്ങിയവ നല്‍കുന്നതോടെ മുന്‍വശം കൂടുതല്‍ ദൃഢമാകും. കാരണം, ബുള്‍ ബാര്‍, ക്രാഷ് ഗാര്‍ഡ് മുതലായവ വാഹത്തിന്റെ ഷാസിലിലാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് വാഹനത്തിലുണ്ടാകുന്ന ആഘാതം ഡ്രൈവര്‍ ക്യാബിനിലെത്തും. ഇത് കൂടാതെ ബുള്‍ ബാര്‍ ഒടിഞ്ഞ് ഡ്രൈവര്‍ ക്യാബിനിലെത്താനും ഇടയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top