കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയാറാണെന്ന് ഇ. ശ്രീധരൻ. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. തെരഞ്ഞെടുപ്പിനായി പത്രിക നൽകുന്നുവെങ്കിൽ ഡിഎംആർസിയിൽനിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം സമബന്ധിതമായി പൂർത്തിയാക്കാനായി. ഡിഎംആർസി നിർമാണം ഏറ്റെടുത്തത് ലാഭമുണ്ടാക്കാനല്ല. ഉൗരാളുങ്കൽ സൊസൈറ്റിയോട് പ്രത്യേകമായ നന്ദിയുണ്ടെന്നും ശ്രീധരൻ പറഞ്ഞു.