Cricket

കീറോൺ പൊള്ളാർഡ് കസറി, ഒരു ഓവറിൽ ആറ് സിക്സ്

വെസ്റ്റിൻഡീസ്- ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റിയിൽ ഒരു ഓവറിൽ 6 സിക്സ് അടിച്ച് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ തുടർച്ചയായി 6 സിക്സ് അടിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് കീറോൺ പൊള്ളാർഡ്.

ശ്രീലങ്കയുടെ അഖില ധനഞ്ജയ ആണ് ആ ഹതഭാഗ്യനായ ബൗളർ . ട്വന്റി 20 ക്രിക്കറ്റിൽ ഒരു ഓവറിൽ 6 സിക്സ് അടിക്കുന്ന ആദ്യ താരം ഇന്ത്യയുടെ യുവരാജ് സിംഗ് ആണ്. ക്രിക്കറ്റിലെ എല്ലാ രൂപങ്ങളും നോക്കിയാൽ നെതർലൻഡ്സിനെതിരെ 2007 ലോകകപ്പിൽ ഹെർഷാലെ ഗിബ്സ് ഓരോവറിൽ 6 സിക്സ് അടിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top