Breaking News

പതിനാലുകാരിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ കൂടി പിടിയിൽ

കല്‍പകഞ്ചേരി: പതിനാലുകാരിയെ ലഹരിക്ക് അടിയമയാക്കി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി പൊലീസിന്റെ പിടിയിലായി. വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ് (22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാസിഖ് (22) എന്നിവര്‍ നേരത്തെ എറണാകുളത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.

മൂന്നു പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കല്‍പകഞ്ചേരി പൊലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തത്. എട്ടു മാസം മുമ്ബ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നുമാണ് മൊഴി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top