Breaking News

ചരിത്രംകുറിച്ച് ഐഎസ്ആർഒ,ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണത്തിൽ 19 ഉപഗ്രഹങ്ങൾ/Video

ന്യൂഡൽഹി: ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്‌എല്‍വി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിച്ചു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി‌എസ്‌എല്‍‌വി-സി 51) റോക്കറ്റില്‍ ബ്രസീലില്‍നിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

 

ഐഎസ്‌ആര്‍ഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ – 1 ആണ് ഇത്തവണ വിക്ഷേപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പി‌എസ്‌എല്‍‌വി-സി 51 വഴി ബഹിരാകാശത്തെത്തും.

സതീഷ് ധവാന്‍ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഐഎസ്‌ആര്‍ഒ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.ശിവന്‍, ശാസ്ത്ര സെക്രട്ടറി ഡോ. ആര്‍.ഉമാ മഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലില്‍ പതിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ പ്രഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. മൂന്ന് ശാസ്ത്രീയ പേലോഡുകളും ഇതിലുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top