തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച് ഒന്നുമുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. ജോണ്‍ ബ്രിട്ടാസാണ് മാധ്യമ ഉപദേഷ്ടാവ്. രമണ്‍ ശ്രീവാസ്തവയാണ് പൊലീസ് ഉപദേഷ്ടാവ്. ഇരുവരുടെയും സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്.
എന്നാല്‍ മറ്റു ഉപദേശകരുടെ കാര്യങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി.