Breaking News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു/Video

Video:Nabeel Malappuram

കാളികാവ്:മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് വച്ചാണ് അപകടം നടന്നത്. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫി(40)യാണ് മരിച്ചത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മാരുതി വാനിലാണ് ശാഫി സഞ്ചരിച്ചിരുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ച് പൂർണമായും കത്തി നശിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് മുൻപേ തന്നെ യുവാവിന് ജീവൻ നഷ്ടമായി.സ്രാമ്ബിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിെന്‍റയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top