Breaking News

കർഷക സമരത്തിന് ഉടൻ പരിഹാരം വേണമെന്ന് ഐക്യരാഷ്ട്രസഭ

ന്യുയോർക്ക്: മാസങ്ങളായി തുടരുന്ന കർഷകസമരം ഉടൻ ചർച്ചയിലൂടെ പരിഹരിക്കണമെന്ന്  ഐക്യരാഷ്ട്രസഭ. പ്രശ്നപരിഹാരത്തിനായി കർഷകരും കേന്ദ്രസർക്കാരും നടപടി കൈക്കൊള്ളണമെന്ന ആഹ്വാനവുമായി യുണൈറ്റഡ് നേഷൻസ്. സംഘടന പുറത്തുവിട്ട ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇരുപക്ഷവും സംയമനം പാലിച്ച് സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം ആഹ്വാനം ചെയ്യുന്നത്. സമാധാനപരമായി സംഘം ചേരാനും പ്രതികരിക്കാൻ ഉള്ള അവകാശം എല്ലാ രീതിയിലും സംരക്ഷിക്കപ്പെടണമെന്നും സംഘടന ട്വീറ്റ് ചെയ്യുന്നു.

അതേസമയം സമരം തുടരുന്ന കർഷകർ ഇന്ന് വഴിതടയൽ  പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധസൂചകമായി സംസ്ഥാന ദേശീയ പാതകൾ തടയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top