പാലക്കാട്: ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്പര്യമുള്ള ഒരു വ്യക്തി ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ കെല്പുള്ള നിരവധിപേര്‍ പാര്‍ട്ടിയിലുണ്ടെന്നും ഉചിതമായ സമയത്ത് പുതിയ അദ്ധ്യക്ഷന്‍ വരുമെന്നും അവര്‍ വ്യക്തമാക്കി.
ആരാണോ ക്യാപ്റ്റന്‍ അദ്ദേഹത്തോടൊപ്പം നിന്ന് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ടെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. അതോടൊപ്പം തങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധിക്കില്ലെന്നും, കളി തുടങ്ങാന്‍ പോകുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.