കൊച്ചി: ഡോളർ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
രണ്ടു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വേണമെന്നാണ് ജാമ്യവ്യവസ്ഥ.
ഒടുവിൽ 98 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ശിവശങ്കർ പുറത്തേക്ക് വരുന്നത്.