Breaking News

നാളെ മുതല്‍ വാട്‌സ്‌ആപ്പിനും വാട്‌സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍,സത്യം ഇതാണ്..

തിരുവനന്തപുരം:കുറച്ച്‌ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു നാളെ മുതല്‍ വാട്‌സ്‌ആപ്പ് നും വാട്‌സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍. മൂന്ന് ബ്ലൂ ടിക്ക് = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.. എന്ന രീതിയില്‍. എന്നാല്‍ ഇത് സത്യമോ അതോ മിഥ്യയോ എന്ന തരത്തില്‍ എല്ലാവരുടേയും ഇടയില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ്. ഈ വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത്തരം വാര്‍ത്തകളില്‍ വീഴാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക എന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം.

ഇതുസംബന്ധിച്ച്‌ കേരള പോലീസും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ രീതിയിലായിരുന്നു വാര്‍ത്ത പ്രചരണം

നാളെ മുതല്‍ വാട്‌സ്‌ആപ്പ് നും വാട്‌സ്‌ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ (വോയിസ് ആന്‍ഡ് വീഡിയോ കാള്‍ )

1. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.

2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.

3. വാട്‌സ്‌ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.

4. ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്‌ട് ചെയ്യപ്പെടും.

5. അനാവശ്യ മെസ്സേജുകള്‍ ആര്‍ക്കും സെന്റ് ചെയ്യരുത്.

6. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്ബോള്‍ കുട്ടികളോടും മുതിര്‍ന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാന്‍ പറയുക.

7. ഗവണ്‍മെന്റ് നോ പ്രൈംമിനിസ്റ്റര്‍ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് എതിരെയും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയോ ചെയ്യാതിരിക്കുക.

8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.

9. സീരിയസ് ആയിട്ടുള്ള സൈബര്‍ക്രൈം ഒഫന്‍സ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.

10. എല്ലാ ഗ്രൂപ്പ് മെമ്ബേഴ്‌സും മോഡറേറ്റര്‍സും സീരിയസായി എടുക്കേണ്ടതാണ്

11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക

ഗ്രൂപ്പ് മെമ്ബേഴ്സ് ഉള്ള വാട്സാപ്പിലെ പുതിയ റൂള്‍സ്

1.1. ✓ = മെസ്സേജ് അയച്ചു

2. ✓✓ = മെസ്സേജ് ഡെലിവറി ആയി

3. Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു

5. Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കാണുകയും ആക്ഷന്‍ എടുക്കുകയും ചെയ്തേക്കാം

6. Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇന്‍ഫോര്‍മേഷന്‍ ഗവണ്‍മെന്റ് ചെക്ക് ചെയ്യുന്നു

7. Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങള്‍ക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവണ്‍മെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങള്‍ക്ക് കോടതിയുടെ സമന്‍സ് കിട്ടുന്നതായിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top