Kozhikode

കത്വ-ഉന്നാവ്‌ ഫണ്ടില്‍ പി കെ ഫിറോസും നേതാക്കളും തിരിമറി നടത്തി;ആരോപണവുമായി യൂത്ത് ലീഗ് ദേശീയ നേതാവ്

കോഴിക്കോട് : യൂത്ത് ലീഗിനെതിരെ  സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ദേശീയ നേതാവ്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നതായി യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലം വെളിപ്പെടുത്തി. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. പിരിച്ചെടുത്ത തുകയില്‍ ഒരു രൂപ പോലും ഇരകള്‍ക്ക് കൈമാറിയില്ലെന്നും യൂസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കത്വ-ഉന്നാവോ വിഷയങ്ങളില്‍ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിലാണ് യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയത്. പി കെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടില്‍ നിന്ന്  വകമാറ്റി ചെലവഴിച്ചു. 2018ല്‍ പിരിച്ച ഫണ്ടില്‍ നിന്നും ഒരു രൂപ പോലും കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top