തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് ജയം കിറ്റ് കൊടുത്തിട്ടല്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി ഭാരവാഹി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടാണ് എൽഡിഎഫ് ജയം നേടിയത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ ആകേണ്ട, പ്രമേയവും അവതരിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു. താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം പോരാ. തങ്ങളുടെ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും വിമർശനം ഉണ്ടായതായാണ് റിപ്പോർട്ട്.
എൽഡിഎഫ് ജയം കിറ്റ് കൊടുത്തിട്ടല്ലെന്ന് രമേശ് ചെന്നിത്തല
By
January 23, 2021 1:59 pm