Breaking News

മൂടൽ മഞ്ഞ്:ഒരു കുടുംബത്തിലെ 6 പേരടക്കം 13 പേർ വാഹനാപകടത്തിൽ മരിച്ചു

ധൂപ്ഗുരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങി ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം പെരുകുന്നു. പശ്ചിമ ബംഗാളിലുണ്ടായ വാഹനാപകടത്തിൽ 13 മരണം. 18 പേർക്ക് പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ധൂപ്ഗുരി സിറ്റിയിലാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതാണ് അപകടകാരണം. മരണപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഒക്കെ ഉൾപ്പെടുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു കുടുംബത്തിലെ 6 പേരടക്കമാണ് 13 പേർ മരണപ്പെട്ടത്. ട്രക്കും, കാറും, മിനി വാനും ഉൾപ്പെടെ മൂന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ 6 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ പലരും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ യാത്ര ചെയ്തവരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top